അഭിറാം മനോഹർ|
Last Modified വെള്ളി, 11 ജൂണ്‍ 2021 (16:57 IST)
രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളിൽ വലിയ വർധന. കഴിഞ്ഞ മൂന്നാഴ്‌ച്ചക്കിടെ 150% വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 31216 കേസുകളും 2109 മരണങ്ങളും സ്ഥിരീകരിച്ചിട്ടുള്ളത്.
മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 7057 കേസുകളും 609 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിൽ 5418 കേസുകൾ റിപ്പോർട്ട് ചെയ്ത്പ്പോൾ മരണസംഖ്യ 323 ആണ്. രാജസ്ഥാനിൽ 2976 കേസുകളും 188 മരണങ്ങളും റിപ്പോർട്ട് ചെയ്‌തത്.
ഉത്തര്‍പ്രദേശില്‍ 1744 കേസുകളും 142 മരണവും ഡല്‍ഹിയില്‍ 1200 കേസുകളും 125 മരണവും റിപ്പോര്‍ട്ട് ചെയ്തു. ജാര്‍ഖണ്ഡിലാണ് ഏറ്റവും കുറവ്, 96 കേസുകള്‍. ബംഗാളിലാണ് ഏറ്റവും കുറവ് മരണം(23) സ്ഥിരീകരിച്ചിരിക്കുന്നത്.