'കേരളത്തിലുള്ളവർക്ക് വിദ്യാഭ്യാസമുണ്ട്, അതാണ് ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടാത്തത്’- മലയാളികളെ കളിക്കാൻ നിക്കണ്ടെന്ന് ബിജെപി നേതാവ്

Last Modified ചൊവ്വ, 21 മെയ് 2019 (16:34 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടാത്തത് കേരളത്തിലുള്ളവർ വിദ്യാഭ്യാസസമ്പന്നരായത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ബിജെപി എംപിയുമായിരുന്ന ഉദിത് രാജ്. ബിജെപി വിട്ട് കഴിഞ്ഞ ഏപ്രിലിലാണ് എംപിയായ ഉദിത് രാജ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്.

കേരളത്തിലെ വോട്ടര്‍മാര്‍ വിദ്യാഭ്യാസമുള്ളവര്‍ ആയതിനാല്‍ അവര്‍ അന്ധമായ ബിജെപി അനുകൂലികളല്ല. അതാണ് ഇതുവരേയും ഒരു സീറ്റ് പോലും ബിജെപിക്ക് കേരളത്തില്‍ കിട്ടാത്തതെന്നാണ് ഉദിത് രാജ് പറയുന്നത്.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ പ്രവചിച്ചതോടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

യുഡിഎഫിന് 15 വരെ സീറ്റാണ് കേരളത്തില്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് പറയുന്ന ഉദിത് രാജ് വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബിജെപി എംപിയായിരുന്നു. പിന്നണി ഗായകനായ ഹാന്‍സ് രാജ് ഹാന്‍സിന് ബിജെപി തന്റെ മണ്ഡലം നല്‍കിയതില്‍ പ്രതിഷേധിച്ചും ദളിത് അവഗണനയില്‍ പ്രതിഷേധിച്ചുമാണ് ഉദിത് രാജ് പാര്‍ട്ടി വിട്ടത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :