ലഖ്‌നൌ|
Last Modified ശനി, 3 സെപ്‌റ്റംബര്‍ 2016 (09:44 IST)
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജവഹര്‍ലാല്‍ നെഹ്‌റു ജീവിതവും കുടുംബവും ത്യജിച്ചെന്നും ഈ വസ്തുത യുവാക്കള്‍ മനസ്സിലാക്കണമെന്നും വരുണ്‍ ഗാന്ധി. അത്, രാജ്യത്തെ യുവാക്കളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൌവില്‍ നടന്ന യുവജനസംഗമത്തില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബി ജെ പി എം പി കൂടിയായ വരുണ്‍.
രാജ്യത്തിന്റെ പ്രഥമപ്രധാനമന്ത്രി ആയിരുന്ന നെഹ്‌റുവിന്റെ സംഭാവനകളെ താഴ്ത്തിക്കെട്ടാന്‍ ബി ജെ പി നേതാക്കള്‍ ശ്രമിക്കുമ്പോള്‍ ആണ് നെഹ്‌റുവിനെ വാനോളം പുകഴ്ത്തി വരുണ്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയായ അദ്ദേഹം രാജാവിനെ പോലെ ആര്‍ഭാടജീവിതം നയിച്ചെന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍, 15 വര്‍ഷത്തിലധികം ജയില്‍വാസം അനുഭവിച്ചാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ എത്തിയതെന്ന് ഓര്‍ക്കണമെന്നും വരുണ്‍ പറഞ്ഞു.