ബാച്ച്‌ലര്‍ വില്ലേജില്‍ വിവാഹ സ്വപ്‌നങ്ങളില്ല; കുടുംബ ജീവിതം സ്വപ്‌നം കണ്ട് ചൈനയിലെ ലാഓയ് ഗ്രാമവാസികള്‍

വിവാഹിതരാകാന്‍ സാധിക്കാത്തവരുടെ ഗ്രാമം

PRIYANKA| Last Updated: ചൊവ്വ, 30 ഓഗസ്റ്റ് 2016 (15:42 IST)
കിഴക്കന്‍ ചൈനയിലെ അന്‍ഹുയ് പ്രവിശ്യയിലെ വില്ലേജിനെ പ്രദേശവാസികള്‍ വിളിക്കുന്നത് ബാച്ച്‌ലര്‍ വില്ലേജ് എന്നാണ്. വിവാഹിതരാകാത്ത ചെറുപ്പക്കാരുള്ള ഒറ്റപ്പെട്ട നാടിനെ പിന്നെ എന്ത് പേര് നല്‍കി വിളിക്കുമെന്നാണ് കാര്യം അന്വേഷിച്ചാല്‍ നാട്ടുകാര്‍ നല്‍കുന്ന മറുപടി.

ചെറുപ്പക്കാര്‍ വിവാഹം ചെയ്യില്ലെന്ന് ശപഥം ചെയ്തതിനാലല്ല ലാഓയ ബാച്ച്‌ലര്‍ വില്ലേജായത്. ഒറ്റപ്പെട്ട ഉള്‍നാടന്‍ ഗ്രാമ പ്രദേശമായ ലാഓയയിലേക്ക് എത്തിപ്പെടാന്‍ ഗതാഗത മാര്‍ഗങ്ങളില്ലാത്തതിനാല്‍ സ്ത്രീകളാരും ഇവിടുത്തെ ചെറുപ്പക്കാരെ വിവാഹം ചെയ്യാന്‍ തയ്യാറാകുന്നില്ല. ഒരു പുഴ കടന്നു വേണം ലാഓയയിലേക്ക് എത്തിപ്പെടാന്‍. മഴക്കാലമായി ജലനിരപ്പ് ഉയര്‍ന്നാല്‍ ഗ്രാമം എത്തിപ്പെടും.

ഗ്രാമത്തിലെ പല കുടുംബങ്ങളും മറ്റിടങ്ങളിലേക്ക് താമസം മാറിയതോടെ യുവാക്കള്‍ കുടുംബ ജീവിതം എന്ന ആഗ്രഹം അവസാനിപ്പിച്ചു. പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ച് പോകാന്‍ തോന്നാത്തതിനാല്‍ പല ചെറുപ്പക്കാരും വിവാഹം പോലും വേണ്ടെന്ന് വച്ചിരിക്കുകയാണ്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :