അവർ ശബരിമല ദർശനം നടത്തിയതിൽ സന്തോഷം: യുവതികളെ പിന്തുണച്ച് ബിജെപി എംപി

അവർ ശബരിമല ദർശനം നടത്തിയതിൽ സന്തോഷം: യുവതികളെ പിന്തുണച്ച് ബിജെപി എംപി

Rijisha M.| Last Updated: ബുധന്‍, 2 ജനുവരി 2019 (15:55 IST)
ശബരിമലയിൽ യുവതികൾ കയറിയതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി - യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തിൽ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് പിന്തുണയര്‍പ്പിച്ചും നടപടിയെ സ്വാഗതം ചെയ്തും ബിജെപി എംപി ഉദിത് രാജ് രംഗത്ത്.

അവർ ദർശനം നടത്തിയതിൽ സന്തോഷിക്കുന്നുവെന്നും അതിനെതിരെയുള്ള പ്രതിഷേധവും വിവാദവും ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാ പുരുഷന്‍മാരും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ചവരാണ്. സതി, സ്ത്രീധനം പോലെ തന്നെയുള്ള ആചാരമായി മാത്രമേ ശബരിമലയില്‍ യുവതീപ്രവേശനം നിഷേധിക്കുന്നതിനെ കാണാനാകൂ'- അദ്ദേഹം വ്യക്തമാക്കി.

എന്നാൽ യുവതികൾ പ്രവേശിച്ചതിനെത്തുടർന്ന് അവർക്ക് പിന്തുണയുമായി ആദ്യമായാണ് ഒരു മുതിർന്ന ബിജെപി നേതാവ് രംഗത്തെത്തുന്നത്. അതേസമയം, യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിനെത്തുടർന്ന് കേരളത്തിൽ കർമ്മസമിതി നാളെ ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :