“സെക്‍സ് പാടില്ല, മാസഭക്ഷണവും വേണ്ട, ആത്മീയകാര്യങ്ങളില്‍ വ്യാപരിക്കുക”; - ഗർഭിണികൾക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

ആത്മീയകാര്യങ്ങളില്‍ വ്യാപരിക്കുക; ഗർഭിണികൾക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

 BJP government , RSS , SEX , Modi , Narendra modi , women , സെക്സ് , ഗര്‍ഭിണി , ആയുഷ് മന്ത്രാലയം , യോഗ , ഭോഗം, കാമം, ക്രോധം വെറുപ്പ്
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 13 ജൂണ്‍ 2017 (21:04 IST)
മാസഭക്ഷണവും സെക്സും ഒഴിവാക്കാൻ ഗർഭിണികൾക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിർദേശം. അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് മുന്നോടിയായി ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ബുക് ലെറ്റിലാണ് ഗര്‍ഭിണികള്‍ക്കായി നിരവധി വിചിത്ര ഉപദേശങ്ങളുള്ളത്.

മാംസാഹാരവും ഗര്‍ഭധാരണത്തിന് ശേഷം സെക്‌സും പാടില്ല, ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കി ആത്മീയ ചിന്ത നടത്തുക,
നല്ല കുഞ്ഞുങ്ങള്‍ക്കായി മുറിയില്‍ മനോഹരമായ ചിന്ത്രങ്ങള്‍ മാത്രം തൂക്കുക എന്നിങ്ങനെയാണ് സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആൻഡ് നാച്ചുറോപതിയുമായി ചേർന്ന് ഗർഭിണികൾക്കും കുട്ടികൾക്കും വേണ്ടി പുറത്തിറക്കിയ ബുക് ലെറ്റിലുള്ളത്.

എന്തൊക്കെയാണ് ഗര്‍ഭിണികള്‍ ഉറപ്പായും ചെയ്യേണ്ടത് ?; കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ:-

ഭോഗം, കാമം, ക്രോധം വെറുപ്പ്, എന്നിവയില്‍ നിന്ന് അകന്ന് നില്‍ക്കുക.
മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക.
നല്ല ആളുകള്‍ക്കൊപ്പം മാത്രം സമാധാനപരമായ അന്തരീക്ഷത്തില്‍ ഉചിതമായി സമയം ചിലവഴിക്കുക.
കിടപ്പുമുറിയില്‍ മനോഹരമായ ചിത്രങ്ങള്‍ തൂക്കുക. അതിന് കുഞ്ഞിലും ചലനമുണ്ടാക്കാനാകും.
സ്വയം പഠനം, ആത്മീയ ചിന്ത എന്നിവ ഉറപ്പായും വേണം.
വലിയ വ്യക്തികളുടെ ജീവിതവും കഥകളും വായിക്കുക.
ശാന്തമായി ഇരിക്കാന്‍ ശ്രദ്ധിക്കുക.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :