അസം ബി ജെപിക്ക്, എക്സിറ്റ് ഫലം പോലെയല്ല യഥാർത്ഥ ഫലം, കേരളത്തിൽ ജയം യു ഡി എഫിനെന്ന് ബി ജെ പി

എക്സിറ്റ് പോൾ ഫലം പോലെയാകില്ല യഥാർത്ഥ ഫലമെന്ന് ബി ജെ പി സംസ്ഥാനഘടകം പാർട്ടി കേന്ദ്രനേതൃത്വത്തിന് റിപ്പോർട്ട് നൽകി. കേരളത്തിൽ യു ഡി എഫ് ജയിച്ചാലും അതിൽ അത്ഭുതപ്പെടാനില്ലെന്നും അതോടൊപ്പം അസമൈൽ ബി ജെ പി വിജയം കാണുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ന്യൂഡൽഹി| aparna shaji| Last Modified വ്യാഴം, 19 മെയ് 2016 (08:08 IST)
എക്സിറ്റ് പോൾ ഫലം പോലെയാകില്ല യഥാർത്ഥ ഫലമെന്ന് ബി ജെ പി സംസ്ഥാനഘടകം പാർട്ടി കേന്ദ്രനേതൃത്വത്തിന് റിപ്പോർട്ട് നൽകി. കേരളത്തിൽ യു ഡി എഫ് ജയിച്ചാലും അതിൽ അത്ഭുതപ്പെടാനില്ലെന്നും അതോടൊപ്പം അസമൈൽ ബി ജെ പി വിജയം കാണുമെന്നും റിപ്പോർട്ടിൽ പറയുന്നു.

എക്സിറ്റ് പോൾ ഫലം പുറത്ത് വന്നപ്പോൾ വിജയം ഏൽ ഡി എഫിനെന്ന് വ്യക്തമായിരുന്നു. എന്നാൽ ഇതായിരിക്കില്ല യഥാർത്ഥ ഫലമെന്നും ഇനി അഥവാ എൽ ഡി എഫ് ആണ് ജയിക്കുന്നതെങ്കിൽ നേരിയ ഭൂരിപക്ഷം മാത്രമായിരിക്കും ലഭിക്കുക എന്നും ബി ജെ പി നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ പ്രചാരണരംഗത്ത് ഇടതു–വലതു മുന്നണികൾക്കു ശക്തമായ വെല്ലുവിളി ഉയർത്തിയ എൻഡിഎ 20% വോട്ടു വിഹിതമാണു പ്രതീക്ഷിക്കുന്നത്. അതേസമയം, അസമിൽ ബി ജെ പി മികച്ച ഭൂരിപക്ഷത്തിൽ ജയം നേടുമെന്നാണ് ബി ജെ പിയുടെ ഉറച്ച വിശ്വാസം. തമിഴ്നാട്ടിൽ ഒന്നു മുതൽ അഞ്ചുവരെ സീറ്റുകളാണു കണക്കിൽ.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :