സ്‌‌ട്രോംഗ് റൂമുകള്‍ തുറന്നു; വോട്ടെണ്ണല്‍ മിനിറ്റുകള്‍ക്കകം ആരംഭിക്കും

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2016, കേരളാ നിയമസഭാ തിരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ് ഫലം, കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2016, തിരഞ്ഞെടുപ്പ് ഫലം, ഉമ്മന്‍‌ചാണ്ടി, വി എസ്, പിണറായി, മാണി, പി സി ജോര്‍ജ്ജ്, ഗണേഷ്, കുമ്മനം, രാജഗോപാല്‍, രമ, ധര്‍മ്മടം, പുതുപ്പള്ളി, മലമ്പുഴ, നികേഷ് കുമാര്‍, കുഞ്ഞാലിക്കുട്ടി, ലീഗ്, എല്‍ ഡി എഫ്, യു ഡി എഫ്, ബി ജെ പി
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 19 മെയ് 2016 (07:51 IST)
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലായി രണ്ടുകോടി വോട്ടർമാർ തീരുമാനിച്ച ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി സ്‌‌ട്രോംഗ് റൂമുകള്‍ തുറന്നു. എട്ടുമണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്‌റ്റല്‍ വോട്ടുകളാകും എണ്ണുക.

ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് മണിമുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങുക.


ഒൻപതു മുതൽ ലീഡിങ്ങ് നില അറിയാം. പതിനൊന്ന് മണിയോടെ കേരളം ഭരിക്കുന്നത് ആരാണെന്ന സൂചനകള്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ ശക്തമായ ഒരു പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെങ്കില്‍ വിധിയറിയാന്‍ 12 മണിവരെ കാത്തിരിക്കേണ്ടിവരും.


ഇരുമുന്നണികള്‍ക്കുമൊപ്പം എന്‍ ഡി എയ്ക്കും ഇത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്. ഇത്തവണയും കേരളത്തില്‍ താമര വിരിഞ്ഞില്ലെങ്കില്‍ അത് ബി ജെ പി നേതൃത്വം കൊടുക്കുന്ന എന്‍ ഡി എയ്ക്ക് കനത്ത തിരിച്ചടിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :