സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 12 നവംബര്‍ 2021 (19:11 IST)
ഇന്ത്യയുടെ ഒന്നാമത്തെ ശത്രു പാക്കിസ്ഥാനല്ലെന്നും അത് ചൈനയാണെന്നും സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. ഒരു ദേശീയ മാധ്യമത്തിന്റെ പരിപാടിയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ ചൈനീസ് സൈന്യം കടന്നു കയറിയെന്നും ഗ്രാമം നിര്‍മിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.