1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Karnataka Transport Bus News

ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നത് നിരോധിച്ച് കര്‍ണാടക

Karnataka
ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നത് നിരോധിച്ച് കര്‍ണാടക.കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ ഇനിമുതല്‍ മൊബൈല്‍ സ്പീക്കറുകളില്‍ പാട്ടുവയ്ക്കുന്നതിന് യാത്രക്കാര്‍ക്ക് വിലക്ക്. കര്‍ണാടക ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനം. അങ്ങനെ ആരെങ്കിലും പാട്ട് വയ്ക്കുകയാണെങ്കില്‍ കണ്‍ടക്ടര്‍ക്ക് അത് ഓഫ് ചെയ്യാന്‍ ആവശ്യപ്പെടാം എന്നിട്ടും യാത്രക്കാര്‍ തയാറായില്ലെങ്കില്‍ അവരോട് ബസിന്‍ നിന്ന് ഇറങ്ങിപോകാനും കണ്‍ടക്ടര്‍ക്ക് ആവശ്യപ്പെടാം.
അടുത്ത ലേഖനം
തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങള്‍ വരുന്നു; ചുഴലിക്കാറ്റിനും സാധ്യത