അനുബന്ധ വാര്‍ത്തകള്‍
- 2022 ഓടെ സൈന്യത്തെ അഞ്ച് തിയറ്റര്‍ കമാന്‍ഡുകളാക്കാന്‍ ഒരുങ്ങി കേന്ദ്രം; ലക്ഷ്യം ചൈനയും പാക്കിസ്ഥാനും
- മുംബൈ നഗരത്തിന് മുകളിലൂടെ ഡ്രോണുകളും ചെറുവിമാനങ്ങളും പറത്തേണ്ട: വിലക്കേർപ്പെടുത്തി പൊലീസ്
- പാലക്കാട് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത് 7665പേര്
- കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം കൈമാറി, സംഭവം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
- കത്തിൽ ഒപ്പിട്ടത് അറ്റാഷെ തന്നെ; സ്വർണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാൻ അറ്റാഷെ ശ്രമിച്ചെന്ന് കസ്റ്റംസ്
ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്; വോട്ടുചെയ്യാനെത്തുന്നത് 2016ല്‍ കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരെക്കാള്‍ കൂടുതല്‍പേര്‍
ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഒന്നാംഘട്ടത്തില്‍ മാത്രം വോട്ടുചെയ്യാനെത്തുന്നത് 2016ല്‍ കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരെക്കാള്‍ കൂടുതല്‍പേരാണ്. ഏകദേശം 2.14 കോടി പേര്. 71 നിയമസഭാ സീറ്റുകളിലേക്കുള്ള മത്സരത്തിന് 31371 പോളിങ് സ്റ്റേഷനുളാണ് തയ്യാറാക്കിയിട്ടുള്ളത്.
ബൂത്തുകളിലെല്ലാം സാനിടൈസ് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് വോട്ടെടുപ്പ് നടക്കുക. വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെടുപ്പിന് മുന്‍പും ശേഷവും സാനിട്ടൈസ് ചെയ്യും. കൂടാതെ വോട്ടുചെയ്യാനെത്തുന്നവര്‍ക്ക് കൈയ്യുറയും തെര്‍മല്‍ സ്കാനിങും ഉണ്ടാകും.