അനുബന്ധ വാര്‍ത്തകള്‍
- മുംബൈ നഗരത്തിന് മുകളിലൂടെ ഡ്രോണുകളും ചെറുവിമാനങ്ങളും പറത്തേണ്ട: വിലക്കേർപ്പെടുത്തി പൊലീസ്
- പാലക്കാട് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത് 7665പേര്
- കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം കൈമാറി, സംഭവം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
- കത്തിൽ ഒപ്പിട്ടത് അറ്റാഷെ തന്നെ; സ്വർണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാൻ അറ്റാഷെ ശ്രമിച്ചെന്ന് കസ്റ്റംസ്
- കോപ്പിയടി: ബിടെക് വിദ്യാര്‍ത്ഥികളില്‍ നിന്ന് 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു
2022 ഓടെ സൈന്യത്തെ അഞ്ച് തിയറ്റര്‍ കമാന്‍ഡുകളാക്കാന്‍ ഒരുങ്ങി കേന്ദ്രം; ലക്ഷ്യം ചൈനയും പാക്കിസ്ഥാനും
2022 ഓടെ സൈന്യത്തെ അഞ്ച് തിയറ്റര്‍ കമാന്‍ഡുകളാക്കാന്‍ ഒരുങ്ങി കേന്ദ്രം. അതിര്‍ത്തിയില്‍ ചൈനയുടേയും പാക്കിസ്ഥാന്റെയും ഭാഗത്തുനിന്ന് കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാകുന്നതാണ് കാരണം. കാര്യക്ഷമമായ രീതിയില്‍ സംയോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും തിയറ്റര്‍ കമാന്‍ഡുകളെ നിര്‍മിക്കുന്നത്.
ചൈനയെ നേരിടാന്‍ വടക്കന്‍ കമാന്‍ഡും പാക്കിസ്ഥാനെ നേരിടാന്‍ പടിഞ്ഞാറന്‍ കമാന്‍ഡും ഉണ്ടാകും. ചൈനക്കെതിരെയുള്ള വടക്കന്‍ കമാന്‍ഡിന്റെ ആസ്ഥാനം ലക്നൗ ആയിരിക്കും. പടിഞ്ഞാറന്‍ കമാന്‍ഡിന്റെ ആസ്ഥാനം ജയ്പൂരും പെനിസുലാര്‍ കമാന്‍ഡിന്റെ ആസ്ഥാനം തിരുവനന്തപുരവും ആയിരിക്കും.