ബെംഗളൂരു|
അനിരാജ് എ കെ|
Last Modified വെള്ളി, 14 ഫെബ്രുവരി 2020 (19:38 IST)
കളിത്തോക്കുകൾ വിൽപന നടത്തിയതിന് യുവാവിനെ അറസ്റ്റ് ചെയ്തു. യഥാർഥ തോക്കിനോടു സാമ്യമുള്ള കളിത്തോക്കുകൾ വിറ്റതിനാണ് തബ്രീഷ് പാഷ (35) എന്ന യുവാവിനെ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടിയത്.
റോഡ് ഫുട്‌പാത്തില്‍ വച്ച് കച്ചവടം നടത്തുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. മുമ്പ് ഇയാള്‍ സിനിമാചിത്രീകരണത്തിനായി വാടകയ്‌ക്ക് നല്‍കിയിരുന്ന കളിത്തോക്കുകളാണ് ഇവ. പഴയ തോക്കുകള്‍ ഒഴിവാക്കുന്നതിനായാണ് ഇയാള്‍ റോഡരുകില്‍ കച്ചവടം നടത്തിയത്.
എന്നാല്‍ ഇത്തരം തോക്കുകള്‍ വാങ്ങി മോഷണവും പിടിച്ചുപറിയും നടത്തുന്ന സംഘങ്ങള്‍ നഗരത്തില്‍ സജീവമാണെന്നതിന്‍റെ പശ്ചാത്തലത്തിലാണ് യുവാവിനെ പൊലീസ് പിടികൂടിയത്.