ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 29 മെയ് 2017 (20:07 IST)
കശാപ്പിനായി കാലികളെ വില്‍ക്കുന്നതു നിരോധിച്ച
കേന്ദ്ര സർക്കാർ ഉത്തരവ് ഭേദഗതി ചെയ്തേക്കും.
രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് നടപടി. അതേസമയം, ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല.
കന്നുകാലി നിര്‍വചനത്തില്‍ ഭേദഗതി വരുത്തി പോത്തിനെയും എരുമയെയും ഉത്തരവില്‍ നിന്ന് ഒഴിവാക്കാനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം. വിഷയത്തില്‍ ഉടന്‍ തന്നെ വ്യക്തത ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
കേരളവും ബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വിജ്ഞാപനത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോത്തിനെയും എരുമയെയും ഉത്തരവില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആലോചിക്കുന്നത്.
കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നതു രാജ്യവ്യാപകമായി കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നു വരുന്നത്.
പശു, കാള, പോത്ത്, ഒട്ടകം എന്നിവയടക്കമുള്ള കന്നുകാലികളുടെ കശാപ്പിനും വില്‍പനയ്ക്കുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.