കന്നഡ പറഞ്ഞില്ല; മണിപ്പൂര്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു

  വിദ്യാര്‍ഥിക്ക് മര്‍ദ്ദനം , ബാംഗ്ളൂര്‍ , മണിപ്പൂര്‍ വിദ്യാര്‍ഥി
ബാംഗ്ളൂര്‍| jibin| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (17:12 IST)
കന്നഡ സംസാരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വടക്കേ ഇന്ത്യക്കാരനായ എഞ്ചിനിയറിങ് വിദ്യാര്‍ഥിക്ക് ബാംഗ്ളൂരില്‍ ക്രൂരമര്‍ദനം. മണിപ്പൂര്‍ സ്വദേശിയായ മിഷേല്‍ ലംചാത്ങ് ഹൌകിനാണ് ഇന്നലെ രാത്രി ഭക്ഷണശാലയില്‍ വെച്ച് മര്‍ദ്ദനമേറ്റത്. അക്രമികള്‍ വിദ്യാര്‍ഥിക്ക് നേരെ കല്ലുകള്‍എറിയുകയായിരുന്നു. കല്ലേറില്‍ മിഷേലിന്റെ തലയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണശാലയില്‍ സംസാരിച്ചിരിക്കവെ അടുത്തെത്തിയ ആക്രമികള്‍ കന്നഡയില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തനിക്ക് കന്നഡ സംസാരിക്കാന്‍ അറിയില്ലെന്ന് മിഷേല്‍ പറഞ്ഞതോടെ ആക്രമികളുടെ ഭാഷ മാറുകയായിരുന്നു. 'നിങ്ങള്‍ കര്‍ണാടക ഭക്ഷണമാണ് കഴിക്കുന്നത്, നിങ്ങള്‍ ജീവിക്കുന്നത് കര്‍ണാടകത്തിലാണ്. അങ്ങനെയെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും കന്നഡ സംസാരിക്കണം. അല്ലാതെ ഇംഗ്ളീഷിലല്ല സംസാരിക്കേണ്ടത്. അല്ലെങ്കില്‍ ഇറങ്ങി പോകണം ' എന്ന് ആവശ്യപ്പെടുകയായിരുന്നു.

സമ്മതമെന്ന നിലയില്‍ തലയാട്ടിയപ്പോള്‍ അതവരെ അപമാനിക്കുന്നതായി അവര്‍ക്കു തോന്നിയതിനാല്‍ മൂന്നംഗ സംഘം കല്ലെറിയുകയായിരുന്നുവെന്ന് വിദ്യാര്‍ഥി പറഞ്ഞു. ഇയാളുടെ പരാതിയില്‍ കര്‍ണാടക പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :