ഹിന്ദുമുന്നണി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവാളൂര്‍| VISHNU.NL| Last Modified വ്യാഴം, 19 ജൂണ്‍ 2014 (14:59 IST)
തമിഴ്നാട്ടിലെ ഹിന്ദുമുന്നണി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ഹിന്ദു മുന്നണി തിരുവാളൂര്‍ ജില്ല പ്രസിഡന്റ്റ് കെ പി സുരേഷ്‌ ആണ് കൊല്ലപ്പെട്ടത്. എം ടി റോഡില്‍ പോലീസ് ജോയിന്റ് കമ്മീഷണറുടെ കാര്യാലയത്തിനു സമീപമുള്ള തന്റെ എസ് ടി ഡി ബൂത്ത്‌ പൂട്ടി മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ മൂന്നംഗ അക്രമി സംഘം ഇദ്ദേഹത്തേ മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ചത്.

സംഭവം കണ്ട് സുരേഷിനെ രകക്ഷിക്കാനായി എത്തിയ തൊട്ടടുത്ത ജ്യൂസ് കടക്കാരന്‍ രവിയെയും അക്രമികള്‍ വെട്ടി പരിക്കേല്പിച്ചു .ഗുരുതരമായി പരിക്കേറ്റ ഇവരെ വഴിയാത്രക്കാര്‍
അടുത്തുള്ള സുന്ദരം മെഡിക്കല്‍ ഫൌണ്ടേഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

സംഭവത്തില്‍ പ്രതിക്ഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തമിഴ്നാട്ടില്‍ സമരം നടത്തുകയാണ്. ഹിന്ദു നേതാക്കള്‍ക്കെതിരെ ദേശവിരുദ്ധ ശക്തികള്‍ നടത്തി വരുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പോലീസിന്റെ ഭാഗത്ത്‌ നിന്നും കര്‍ശന നടപടികള്‍ ഉണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു ,

തമിഴ് നാട്ടില്‍ ഹിന്ദു നേതാക്കള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍
ഒരു തുടര്‍ക്കഥയാവുകയാണ് . 2013 ജൂലൈ 19 നു മറ്റൊരു ബി ജെ പി നേതാവായ വി രമേഷ് ഇതേ രീതിയില്‍ ക്രൂരമായി കൊല്ലപ്പെട്ട് ഒരു വര്ഷം പോലും തികയുന്നതിനു മുന്‍പേ ആണ് സംഭവം .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :