കണ്ണൂര്‍|
Biju|
Last Modified ശനി, 26 ഏപ്രില്‍ 2014 (16:18 IST)
കണ്ണൂരില്‍ കള്ളവോട്ട് ചെയ്തെന്ന പരാതിയില്‍ 45 പേര്‍ക്കെതിരെ കോടതിനിര്‍ദേശ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍പ്പെടുന്ന എരുവേശി പഞ്ചായത്തിലെ 29 സിപിഎം പ്രവര്‍ത്തകര്‍ക്കും 19 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എതിരെയാണ് കേസെടുത്തത്.
എരുവശേരി പഞ്ചായത്തിലെ കുഞ്ഞിരാമന്‍ നമ്പ്യാര്‍ സ്കൂളിലെ 109, 110 ബൂത്തുകളില്‍ വോട്ട് ചെയ്ത 45 പേര്‍ക്കെതിരെ കേസെടുക്കാനാണ് കുടിയാന്‍മല പൊലീസിനോട് തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്.
ഇക്കഴിഞ്ഞ 22ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ടി ജോസഫ് നല്‍കിയ പരാതിയില്‍ 26 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും ഈ മാസം 24ന് സിപിഎം ലോക്കല്‍ സെക്രട്ടറി കുമാരന്‍ നല്‍കിയ പരാതിയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ അടക്കം അനിതയടക്കം 19 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.
കണ്ണൂരിലെ കള്ളവോട്ട് അവസാനിപ്പിക്കാനാണ് നിയമനടപടിയെന്നും ഇനിയും ഇത് തുടരുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. എന്നാല്‍ തോല്‍വി ഭയന്നുള്ള കള്ളക്കളിയാണ് കോണ്‍ഗ്രസിന്റേതെന്ന് സിപിഎം പ്രതികരിച്ചു.