ന്യൂഡൽഹി|
Last Modified വെള്ളി, 8 മാര്‍ച്ച് 2019 (12:03 IST)
അയോധ്യ ഭൂമിതർക്ക കേസിൽ മധ്യസ്ഥതയ്‌ക്കായി സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയമിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്‌റ്റീസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് രൂപം നല്‍കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗെോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് തീരുമാനമെടുത്തത്.
സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയാണ് സമിതി അധ്യക്ഷൻ. ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചുവും സമിതിയിലുണ്ട്. മധ്യസ്ഥതയ്‌ക്ക് എട്ടാഴ്‌ച സമയം അനുവദിച്ചു.
നാലാഴ്‌ചയ്‌ക്കുള്ളില്‍
ആദ്യ റിപ്പോർട്ട് നൽകണം. സമിതി നടപടിക്രമങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുത്. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിലാണ് മധ്യസ്ഥശ്രമം നടക്കുക.
സ്വകാര്യ ഭൂമിതര്‍ക്കമായി മാത്രമല്ല അയോധ്യക്കേസിനെ കാണുന്നതെന്നു കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒത്തുതീര്‍പ്പിലൂടെ ഒരു ശതമാനമെങ്കിലും പ്രശ്നപരിഹാരത്തിനു സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നാണു കോടതിയുടെ നിലപാട്.