ഹെലികോപ്റ്റര്‍ ഇടപാട്, സഞ്ജീവ് ത്യാഗിക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ്

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്, ഹെലികോപ്റ്റര്‍, അഴിമതി കേസ്, എന്‍ഫോഴ്സ്മെന്റ്
ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (12:02 IST)
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേനാ മുന്‍മേധാവി എസ്പി ത്യാഗിയുടെ സഹോദരന്‍ സഞ്ജീവ് ത്യാഗിക്ക് എന്‍ഫോഴ്സ്മെന്റ് വിഭാഗം സമന്‍സ് അയച്ചു. വിവിഐപി ഹെലികോപ്റ്റര്‍ ഇടപാട് ഒപ്പുവയ്ക്കുന്നതിനായി സഞ്ജീവിനും വ്യോമസേനാ മുന്‍മേധാവി എസ്പി ത്യാഗിയുടെ മറ്റു സഹോരന്മാര്‍ക്കും 3,600 കോടി രൂപ നല്‍കിയെന്ന് കേസിലുള്‍പ്പെട്ട വിദേശിയായ ഗിഡോ ഗാസ്ചെക്കേ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇതേതുടര്‍ന്നാണ് വിദേശനാണയ വിനിമയ ചട്ടപ്രകാരം എന്‍ഫോഴ്സ്മെന്റ് വിഭാഗം സമന്‍സ് അയച്ചിരിക്കുന്നത്. അതിവിശിഷ്ട വ്യക്തികള്‍ക്കു വേണ്ടി ഇന്ത്യന്‍ വ്യോമസേന 12 കോപ്റ്ററുകള്‍ വാങ്ങുന്നതിനായി ബ്രിട്ടിഷ് കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായി 2010ല്‍ ഒപ്പുവച്ച 3600 കോടി രൂപയുടെ കരാറില്‍ 360 കോടി രൂപയുടെ കോഴ നല്‍കിയതായാണു കേസ്.

അതേസമയം, ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതിയൊന്നും നടന്നിട്ടില്ലെന്ന് ഇറ്റാലിയന്‍ കോടതി കണ്ടെത്തിയതിനു ശേഷവും എന്‍ഫോഴ്സ്മന്റ്െ വിഭാഗം തനിക്ക് സമന്‍സ് അയച്ചതിനെ സഞ്ജീവ് ത്യാഗി ചോദ്യം ചെയ്തു. നിരപരാധിയായ തന്നെ എന്തിനാണ് കേസില്‍ വലിച്ചിഴക്കുന്നതെന്നും താന്‍ നിരപരാധിയാണെന്നും സഞ്ജീവ് പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :