aparna shaji|
Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2016 (11:50 IST)
രാജ്യം ദീപാവലി ആഘോഷങ്ങളിലേക്ക് അടുക്കുമ്പോൾ കശ്മീർ അതിർത്തിയിൽ നിയന്ത്രണരേഖക്ക് സമീപം ഏറ്റുമുട്ടൽ തുടരുകയാണ്. തുടർച്ചയായ ഏറ്റുമുട്ടലിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു.
പാകിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിനും വെടിവെയ്പിനും
ഇന്ത്യ ശക്തമായ മറുപടിയാണ് നൽകുന്നത്.
ഇന്നലെ രാത്രിയാണ് പാക് സൈന്യം വെടിവെയ്പ് ആരംഭിച്ചത്. ലയിടങ്ങളിലും ഷെല്ലാക്രമണവും വെടിവയ്പ്പും തുടരുകയാണ്. ഇന്ത്യൻ ഭാഗത്ത് നാശനഷ്ടമില്ലെന്നും സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ 20 മണിക്കൂറിലേറെയായി രാജ്യാന്തര അതിർത്തിയോടും നിയന്ത്രണരേഖയോടും ചേർന്ന ഇന്ത്യൻ ഗ്രാമങ്ങൾക്കുനേരെ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തുകയാണ്.
ഉറി ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി മിന്നലാക്രമണത്തിന്റെ രൂപത്തിലായിരുന്നു. പാക് അധിനിവേശ കശ്മീരിൽ കടന്ന് ചെന്ന് ഇന്ത്യ മറുപടി നൽകിയപ്പോൾ രാജ്യം മുഴുവൻ അവരോടൊപ്പം നിന്നു. തിരിച്ചൊരു ആക്രമണം ഉണ്ടാകുമെന്ന് ഇന്ത്യക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അതിർത്തിയിലും രാജ്യത്തിനകത്തും ശക്തമായ സുരക്ഷയാണ് സേന ഒരുക്കിയിരിക്കുന്നത്.