ബീഹാര്‍|
സജിത്ത്|
Last Modified തിങ്കള്‍, 11 ജൂലൈ 2016 (15:49 IST)
ബീഹാര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് നാണക്കേടുണ്ടാക്കി മറ്റൊരു സംഭവം കൂടി അരങ്ങേറി. മുന്‍കൂട്ടി തീരുമാനിച്ചിരുന്ന
വിനോദയാത്ര മാറ്റിവെച്ചതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറികളിലെ ഫര്‍ണിച്ചറുകളും മറ്റും അടിച്ചു തകര്‍ത്തതാണ് പുതിയ സംഭവം.
പരീക്ഷാ ക്രമക്കേടിന്റെ പേരില്‍ ബീഹാര്‍ വന്‍ നാണക്കേടാണ് ബീഹാര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനു അനുഭവിക്കേണ്ടി വന്നത്. ബീഹാറിലെ നളന്ദയില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അടിച്ചു തകര്‍ക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് ബീഹാര്‍ വിദ്യാഭ്യാസ സബ്രദായം ഒരിക്കല്‍ കൂടി ചോദ്യം ചെയ്യപ്പെടുന്നത്.
ഈ വീഡിയോ ദേശീയമാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും പ്രചരിച്ചതോടെ വിദ്യാഭ്യാസവകുപ്പിനെ കുറ്റപ്പെടുത്തി പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ ഇതുവരേയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല.