ചൈനയെ വെട്ടിച്ച് ഇന്ത്യ, പുതുവർഷത്തിൽ പിറന്നത് 67,385 കുരുന്നുകൾ

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 2 ജനുവരി 2020 (17:09 IST)
പുതുവത്സര ദിനത്തിൽ ലോകമെമ്പാടും ജനിച്ചത് 392,078 കുഞ്ഞുങ്ങൾ. അതിൽ 67,385 കുട്ടികള്‍ ജനിച്ചത് ഇന്ത്യയിലാണ്. യുനിസെഫ് പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്. 46,299 ജനനങ്ങളുമായി ചൈനയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇക്കാര്യത്തിൽ ചൈനയെ തോൽപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ പുറത്തിറങ്ങിയ ഐക്യരാഷ്ട്രസഭയുടെ ലോക ജനസംഖ്യാ റിപ്പോര്‍ട്ടില്‍ 2027-ൽ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. 1.5 ബില്യൻ ആകും. 1.1 ബില്യനുമായി ഇന്ത്യയ്ക്കു താഴെയാവും ചൈനയുടെ സ്ഥാനം. ഈ റിപ്പോർട്ടുകൾ ശരി വെയ്ക്കുന്ന ജനന‌കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അതേസമയം 2018-ല്‍ ജനിച്ച നവജാതശിശുക്കളില്‍ 2.5 ദശലക്ഷം കുട്ടികള്‍ ആദ്യത്തെ മാസം തന്നെ മരിക്കുകയുണ്ടായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബാല്യത്തില്‍ തന്നെ മരിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍
കുറവുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :