1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Assembly Election 2022

നിയമസഭാ തിരഞ്ഞെടുപ്പ് 2022: ജനുവരി 15 വരെ റാലികളും റോഡ് ഷോകളും നിരോധിച്ചു

election commission
രാജ്യത്ത് ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനുവരി 15 വരെ റാലികളും റോഡ് ഷോകളും ബൈക്ക് റാലികളും നിരോധിച്ചു. കൂടാതെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നത് വിലക്കിയിട്ടുണ്ട്. 
 
വീടുകയറിയുള്ള പ്രചരണത്തിന് അഞ്ചുപേര്‍ മാത്രമേ പാടുള്ളു. കൂടാതെ പരമാവധി ഡിജിറ്റല്‍ പ്രചരണം നടത്തുകയാണ് വേണ്ടതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസും ഉറപ്പുവരുത്തും.
അടുത്ത ലേഖനം
സംസ്ഥാനത്ത് 23 പേര്‍ക്കുകൂടി ഒമിക്രോണ്‍: ആകെ കേസുകള്‍ 328 ആയി