നിയമസഭയില്‍ ഇരുന്ന് അശ്ലീലദൃശ്യങ്ങള്‍ കണ്ടു; ഒഡീഷ എംഎല്‍എയ്‌ക്ക് സസ്‌പെന്‍ഷന്‍

ഭുവനേശ്വര്‍| JOYS JOY| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2015 (14:18 IST)
നിയമസഭയില്‍ ഇരുന്ന് അശ്ലീലദൃശ്യങ്ങള്‍ കണ്ട ഒഡീഷ എം എല്‍ എയെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു‍. കോണ്‍ഗ്രസ് എം എൽ എ നബകിഷോര്‍ ദാസിനെയാണ് ഏഴു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

സഭയിലെ ചോദ്യോത്തര വേളയില്‍ നബ കിഷോര്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കാണുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പുറത്തു വിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് എം എല്‍ എയ്ക്ക് എതിരെ നടപടി എടുത്തത്.

അതേസമയം, താന്‍ അശ്ലീലവീഡിയോ കണ്ടിട്ടില്ലെന്ന നിലപാടിലാണ് എം എല്‍ എ. തനിക്ക് സ്മാര്‍ട്‌ ഫോണ്‍ ഉപയോഗിക്കാന്‍ അറിയില്ലെന്നും ഒരു യൂട്യൂബ് ലിങ്ക് അറിയാതെ തുറന്ന് പോയതാണെന്നും ആയിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

അശ്ലീലമാണന്ന് കണ്ട ഉടന്‍ ഫോണ്‍ ഓഫ് ചെയ്തു. ഇത് തനിക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :