ഗുവാഹത്തി|
Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (16:23 IST)
ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ ചോദ്യം ചെയ്ത അസം മുന്‍ ഡിജിപി ശങ്കര്‍ ബറുവ മരിച്ച നിലയില്‍. തലയ്ക്കു വെടിയേറ്റ നിലയില്‍ ബറുവയുടെ മൃതദേഹം ബറോവരിയിലെ വിട്ടില്‍ നിന്നാണ് കണ്ടെടുത്തത്.
സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 12നാണ് അസമീസ് ഗായകന്‍ സദാനന്ദ ഗോഗോയിയെയും ബറുവയെയും സിബിഐ ചോദ്യം ചെയ്തത്. തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബറുവയെ ഇന്നു രാവിലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
ഗുവാഹത്തിയിലെ വീട്ടില്‍ മടങ്ങിയെത്തിയ ബറുവ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. മരണം സംഭവിക്കുമ്പോള്‍ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബറുവയെ കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ടായിരുന്നു.