സ്വാമി അസീമാനന്ദയ്ക്ക് ജാമ്യം

ഛണ്ഡിഗഡ്| VISHNU.NL| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (16:57 IST)
സംഝോത എക്‌സ്പ്രസ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ സ്വാമി അസീമാനന്ദയ്ക്ക് ജാമ്യം ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് പഞ്ചാബ്- ഹൈയാന ഹൈക്കൊടതിയാണ് അസീമാനന്ദയ്ക്ക് ജാമ്യം അനുവദിച്ചത്.

തനിക്കെതിരാ‍യ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘം പരാജയപ്പെട്ടെന്നും നാലുവര്‍ഷമായി താന്‍ വിചാരണ കൂടാതെ ജയില്‍ അടക്കപ്പെട്ടിരിക്കുകയാണെന്നും കൊടതിയില്‍ ബോധിപ്പിച്ചു. കൂടാതെ കേസിലെ സാക്ഷികളില്‍ ഏറെപ്പേരും പാക്കിസ്ഥാനികളായതിനാല്‍ വാദം പൂര്‍ത്തിയാകാന്‍ കാലമേറെയെടുക്കുമെന്നും അസീമാനന്ദ വാദിച്ചു.

അസീമാനന്ദയുടെ വാദം അ,ഗീകരിച്ച കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. 2007 ഫെബ്രുവരി 18നാണ് ഡല്‍ഹി- ലഹോര്‍ റൂട്ടിലോടുന്ന സംഝോത എക്‌സ്പ്രസിലെ രണ്ട് കോച്ചുകളില്‍ സ്‌ഫോടനമുണ്ടായത്. 68 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

ഹരിയാനയിലെ പാനിപ്പത്തിലായിരുന്നു സ്‌ഫോടനം. ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിച്ചത്. അസീമാനന്ദ അടക്കമുള്ള പ്രതികള്‍ക്കെതിരെ എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :