ഗുവാഹതി|
vishnu|
Last Modified തിങ്കള്‍, 14 ജൂലൈ 2014 (16:58 IST)
കുറച്ചു നാളത്തേ ഇടവേളയ്ക്കു ശേഷം അസമില്‍ വീണ്ടും വംശീയ സംഘര്‍ഷം. അസമിലെ ബോഡോലാന്‍ഡ് തീവ്രവാദികള്‍ തട്ടിക്കോണ്ടുപോയ പേരുടെ മൃതദേഹങ്ങള്‍ ബേക്കി നദിയില്‍ നിന്ന് കണ്ടെടുത്തതോടെയാണ് അസമിലെ ബസ്‌ക്കയില്‍ വീണ്ടും വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്.
ഇതേ തുടര്‍ന്ന് സല്‍ബരിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേയ്ക്ക് വെടിവെച്ചു. ബേക്കി നദിയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഘര്‍ഷം വ്യാപിക്കുന്നതു തടയാനായി പ്രദേശത്ത് അനിശ്ചിതകാല കര്‍ഫ്യൂ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമാണ് 2 കൗമാരക്കാര്‍ ഉള്‍പ്പെടെ നാലുപേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇതിലൊരാളുടെ മൃതദേഹം നേരത്തേ ബാര്‍പെട്ട ജില്ലയിലെ നദിയില്‍ നിന്ന് കണ്ടെടുത്തിരുന്നു.
ശേഷിച്ച മൂന്നുപേരുടെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെടുത്തത്. അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് എത്താതെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കളും ഗ്രാമീണരും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിച്ചു.