സ്വന്തം മാതാപിതാക്കളുടെ ആദ്യരാത്രി ദൃശ്യങ്ങ‌ൾ തെളിവായിട്ട് ആവശ്യപ്പെടുമോ?, കെജ്‌രിവാൾ നവാസ് ഷെരീഫിനെപ്പോലെയെന്ന് ബി ജെ പി എംഎൽഎ

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ചോദിച്ചവര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ന്യൂഡൽഹി| aparna shaji| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (10:16 IST)
ഇന്ത്യൻ സൈന്യം പാക് അധിനിവേശ കശ്മീരിൽ നടത്തിയ മിന്നലാക്രമണത്തിന് എന്ത് തെളിവാണുള്ളതെന്ന് ചോദിച്ച നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി എംഎൽഎ രംഗത്ത്. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുള്ള എം എൽ എ രാമേശ്വർ ശർമയാണ് നേതാക്കൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

മിന്നലാക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ടവർ സ്വന്തം മാതാപിതാക്കളുടെ വിവാഹ രാത്രിയിലെ ദൃശ്യങ്ങൾ തെളിവായിട്ട് ആവശ്യപ്പെടുമോ എന്നാണ് രാമേശ്വർ ചോദിക്കുന്നത്. ഡ്ലഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പാക് പ്രധാനമന്ത്രി നവാസ് ചെരീഫിനെപ്പോലെയാണ് സംസാരിക്കുന്നതെന്നും എം എൽ എ കുറ്റപ്പെടുത്തി.

കോൺഗ്രസ് നേതാവ് സംഞ്ജയ് നിരൂപ് ആയാലും കെജ്‌രിവാ‌ൾ ആയാലും ഇന്ത്യൻ സൈന്യത്തെ വിശ്വാസമില്ലാത്ത, അവർക്കെതിരെ സംസാരിക്കുന്ന ഇവരൊക്കെ സ്വന്തം മാതാപിതാക്കളുടെ വിവാഹരാത്രിയിലെ ദൃശ്യങ്ങൾ കണ്ടതിനുശേഷമേ തങ്ങളുടെ ജന്മത്തിലും വിശ്വസിക്കുകയുള്ളൊ എന്നും രാമേശ്വർ ചോദിച്ചു. രാമേശ്വറിന്റെ ആരോപണം വിവാദമാകുമെന്ന കാര്യത്തിൽ സംശയമില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :