അനുബന്ധ വാര്‍ത്തകള്‍
- Rishab Pant IPL: ഐപിഎല്ലിൽ പന്താട്ടം ഉണ്ടാകും, പരിശീലനം ആരംഭിച്ച് റിഷഭ് പന്ത്
- എല്ലാം അവസാനിച്ചെന്ന് കരുതി, ജീവൻ തന്നെ നഷ്ടമാകുമെന്ന് കരുതിയ വാഹനാപകടത്തെ പറ്റി റിഷഭ് പന്ത്
- Rishab Pant: റിഷഭ് പന്തിന്റെ പരുക്ക് ഭേദമാകുന്നു, ഐപിഎല്ലില്‍ ഡല്‍ഹിയുടെ നായകനായി തന്നെ കളിച്ചേക്കുമെന്ന് പ്രതീക്ഷ
- റിഷഭ് പന്ത് തിരിച്ചെത്തിയാൽ ടെസ്റ്റ് ടീമിൽ സ്ഥാനത്തിനായി മത്സരം നടക്കുക പന്തും രാഹുലും തമ്മിലല്ല!
- എനിക്ക് സംഭവിച്ച അപകടത്തെ പറ്റി ഓര്‍ക്കുമ്പോള്‍ ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമാണ്: റിഷഭ് പന്ത്
മോനെ, ഞാൻ വന്നെടാ.. ഐപിഎല്ലിൽ പന്തും കാണും, ഡൽഹി നായകനായി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 16മത് സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനായി റിഷഭ് പന്ത് തിരിച്ചെത്തും. നാഷണല്‍ ക്രിക്കറ്റ് അക്കാദമി താരത്തിന് എന്‍ ഒ സി നല്‍കിയതോടെയാണ് ഐപിഎല്ലില്‍ താരം കളിക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമായത്. അതേസമയം പരിക്കില്‍ നിന്നും മോചിതനായ താരം കീപ്പ് ചെയ്യുമോ എന്ന് വ്യക്തമല്ല.
ലഭിക്കുന്ന സൂചനകള്‍ പ്രകാരം വിക്കറ്റ് കീപ്പിംഗ് ചെയ്യുന്നതിനുള്ള ക്ഷമത പന്ത് നേടികഴിഞ്ഞു. അങ്ങനെയെങ്കില്‍ ഐപിഎല്ലില്‍ കീപ്പറായി തന്നെയാകും പന്ത് തിരിച്ചെത്തുക. അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം പന്തിന്റെ തിരിച്ചുവരവില്‍ സന്തോഷത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. 2022ലെ ന്യൂ ഇയര്‍ രാത്രിയിലായിരുന്നു പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. അപകടത്തിന് ശേഷം ബിസിസിഐ തന്നെയായിരുന്നു പന്തിന് ആവശ്യമാായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയത്. 2016 മുതല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമാണ് പന്ത്.