ജമ്മു|
jibin|
Last Modified ശനി, 6 മെയ് 2017 (17:22 IST)
ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിന് പിന്നാലെ പാക് അധീന കശ്മീരിലെ നിയന്ത്രണരേഖ മറികടന്ന് രാജ്യത്ത് പ്രവേശിച്ച പന്ത്രണ്ടുകാരനെ ഇന്ത്യന്‍ സൈന്യം കസ്റ്റഡിയിലെടുത്തു. രാജോരി ജില്ലയിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ടാണ് അഷഫ് അലി ഛൗഹാന്‍ എന്ന ബാലനെ സൈന്യം അറസ്റ്റു ചെയ്‌തത്.
ബാലനെ ചാരപ്രവർത്തനത്തിനായി പാക്കിസ്ഥാൻ സൈന്യം അയച്ചതാണെന്നാണ് ഇന്ത്യൻസേന സംശയിക്കുന്നത്. പാക്
സേനയുടെ ഭാഗമായ ബലൂച് റെജിമെന്റിലെ വിമുക്തഭടന്റെ മകനാണ് അലി.
ഇതാണ് ഇന്ത്യയുടെ സംശയത്തിനു കാരണം. കൂടുതൽ അന്വേഷണത്തിനായി ബാലനെ പൊലീസിനു കൈമാറി.
ഭീകരർക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നതിന് ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നതിനായി ബാലനെ പാക് സൈന്യം ഇന്ത്യയിലേക്ക് അയച്ചതാണോ എന്നും സൈന്യം സംശയിക്കുന്നുണ്ട്.
നേരത്തെ ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ നടപടിക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാന്
ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ, പാകിസ്ഥാന് എയർലൈൻസിന്റെ പ്രതിവാര മുംബൈ- കറാച്ചി വിമാന സർവീസ് താത്ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ പാക് അധികൃതര്‍ തീരുമാനിക്കുകയും ചെയ്‌തു.