മുംബൈ|
jibin|
Last Updated:
വ്യാഴം, 4 മെയ് 2017 (19:04 IST)
ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കുമെന്ന് ഉറപ്പായി. സുപ്രീംകോടതി നിയമിച്ച ഇടക്കാല സമിതി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ (ബിസിസിഐ) തിരിഞ്ഞതോടെയാണ് ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന മത്സരങ്ങളില്‍ വിരാട് കോഹ്ലിയും സംഘവും കളിക്കുമെന്ന് വ്യക്തമായത്.
ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ടീമിനെ സെലക്ഷൻ കമ്മിറ്റി വിളിച്ച് പ്രഖ്യാപിക്കണമെന്ന് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സമിതി ബിസിസിഐക്ക് നിര്‍ദേശം നല്കി.
ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാബ് ചൗദരിക്ക് അയച്ച കത്തിലാണ് ഇടക്കാല സമിതി നിലപാട് വ്യക്തമാക്കിയത്.
വരുമാന തർക്കത്തിന്റെ പേരിൽ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാതെ മാറി നിന്നതാണ് ഇടക്കാല സമിതിയുടെ ഇടപെടലിന് കാരണമായത്. ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന ദിവസം കഴിഞ്ഞുവെങ്കിലും
ഐസിസിയുടെ പ്രത്യേക നിയമപ്രകാരം ടീമിനെ ഇനിയും പ്രഖ്യാപിക്കാന്‍ സാധിക്കും.
ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുത്തില്ലെങ്കില്‍ ഐസിസിക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുക. ജൂണ്‍ ഒന്നു മുതല്‍ 18 വരെയാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരാണ് ടീം ഇന്ത്യ.