1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Arikkomban in Tamilnadu forest area

തമിഴ്‌നാടിന് ഭീഷണിയായി അരിക്കൊമ്പന്‍; കൃഷി നശിപ്പിക്കാന്‍ ശ്രമം

Arikkomban in Tamilnadu forest area
തമിഴ്‌നാടിനെ ഭീതിയിലാക്കി അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍. ഇന്നലെ രാത്രിയാണ് ആന തമിഴ്‌നാട് അതിര്‍ത്തി മേഖലയായ ഹൈവേഡ് ഡാമിന് സമീപം ഇറങ്ങിയത്. ഇവിടങ്ങളിലെ കൃഷി നശിപ്പിക്കാന്‍ അരിക്കൊമ്പന്‍ ശ്രമിച്ചു. പിന്നാലെ തൊഴിലാളികളും വനപാലകരും ചേര്‍ന്ന് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. 
 
തമിഴ്‌നാട് വനമേഖലയിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. തമിഴ്‌നാട് വനമേഖലയോട് ചേര്‍ന്ന് ജനവാസമുള്ള മേഘമലയില്‍ പലതവണയാണ് അരിക്കൊമ്പന്‍ ഇറങ്ങിയത്. മഴ മേഘങ്ങള്‍ കാരണം ഇപ്പോള്‍ അരിക്കൊമ്പന്റെ സിഗ്നല്‍ ലഭിക്കുന്നില്ല. 
 
അടുത്ത ലേഖനം
Kerala Weather: ചക്രവാതചുഴി ന്യൂനമര്‍ദമാകും, തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റ്; കേരളത്തില്‍ ജാഗ്രത