അഭിറാം മോഹൻ|
Last Modified വെള്ളി, 5 മെയ് 2023 (13:08 IST)
മെയ്തേയി സമുദായത്തിന് പട്ടികവർഗ പദവി നൽകിയതിനെ തുടർന്ന് മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു. കലാപ അന്തരീക്ഷത്തിലേക്ക് സംസ്ഥാനം കടന്നതോടെ അക്രമകാരികളെ അടിച്ചമർത്താൻ ഷൂട്ട് അറ്റ് സൈറ്റിന് ഗവർണർ ഉത്തരവ് നൽകി. സംഘർഷത്തിനിടെ പോലീസ് ട്രെയ്നിംഗ് കോളേജ് കടന്ന അക്രമകാരികൾ അവിടെ നിന്നും ആയുധങ്ങൾ കവർന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ആക്രമണത്തിൽ ബിജെപി എംഎൽഎയ്ക്ക് പരിക്കുണ്ട്.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ കേന്ദ്രസേനയെ സംസ്ഥാനത്ത് വിന്യസിക്കും. നിരവധി വീടുകളും വാഹനങ്ങളും ആരാധനാലയങ്ങളും അക്രമികൾ തകർത്തു. മണിപ്പൂരിൽ 8 ജില്ലകളിൽ കലാപത്തെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻ്റർനെറ്റ് സേവനവും വിച്ഛേദിക്കപ്പെട്ടു. കർഫ്യൂവും ഇൻ്റർനെറ്റ് നിരോധനവും ഇന്നും തുടരും. കൂടുതൽ സൈന്യത്തിനൊപ്പം വ്യോമസേനയിലെ ദ്രുതകർമസേനയും മേഖല്ലയിൽ എത്തിയിട്ടുണ്ട്.