മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

Kejriwal, AAP
അഭിറാം മനോഹർ| Last Modified ശനി, 11 മെയ് 2024 (15:26 IST)
Kejriwal, AAP
ഇനിയുള്ള പോരാട്ടം നരേന്ദ്രമോദിക്കെതിരെയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ചതിന് ശേഷം ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു കേജ്രിവാള്‍. ജാമ്യം നേടിയ 21 ദിവസവും മോദിക്കെതിരായ പോരാട്ടമായിരിക്കും നടത്തുകയെന്നും രാജ്യം മൊത്തം സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും കേജ്രിവാള്‍ വ്യക്തമാക്കി.

ആം ആദ്മി പാര്‍ട്ടി തന്നെ ഇല്ലാതെയാക്കാനായിരുന്നു മോദിയുടെ പദ്ധതി. എന്നാല്‍ നേതാക്കളെ ജയിലിലടച്ച് പാര്‍ട്ടിയെ ഇല്ലാതെയാക്കാമെന്ന് കരുതിയതെങ്കില്‍ തെറ്റി. മോദി ഇനിയും മുഖ്യമന്ത്രിമാരെ ജയിലിലിടും. മോദി സര്‍ക്കാര്‍ ഇനി അധികാരത്തിലെത്തില്ല. അമിത് ഷായെ പ്രധാനമന്ത്രിയാക്കാന്‍ വേണ്ടിയാണ് മോദി വോട്ട് ചോദിക്കുന്നത്. എന്നാല്‍ എല്ലാ മുതിര്‍ന്ന ബിജെപി നേതാക്കളുടെയും ഭാവി മോദി ഇല്ലാതെയാക്കി. എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ സീറ്റ് കുറയും. 230 സീറ്റുകളില്‍ കൂടുതല്‍ ബിജെപിക്ക് കിട്ടില്ല. ആം ആദ്മിയുടെ പങ്കോട് കൂടിയ സര്‍ക്കാര്‍ ഭാവിയില്‍ അധികാരത്തില്‍ വരുമെന്നും അങ്ങനെയെങ്കില്‍ ദില്ലിക്ക് പൂര്‍ണസംസ്ഥാന പദവി നല്‍കുമെന്നും കേജ്രിവാള്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :