ടെലിവിഷൻ ചർച്ചയ്ക്കിയയിൽ അർണബ് ഗോസ്വാമിയെ നടുവിരൽ ഉയർത്തിക്കാണിച്ചു, ലോക്സഭയിൽ ബിജെപിയെ വിറപ്പിച്ചു; ആരാണ് മഹുവ മോയിത്ര?

ടെലിവിഷൻ ചർച്ചയ്ക്കിയയിൽ അവതാരകൻ അർണബ് ഗോസ്വാമിയെ മഹുവ നടുവിരൽ ഉയർത്തിക്കാണിച്ചത് വലിയ വാർത്തയായിരുന്നു.

Last Modified ബുധന്‍, 26 ജൂണ്‍ 2019 (15:49 IST)
വിയോജിക്കാനുള്ള അവകാശത്തെ മോദി സർക്കാർ എങ്ങനെ അടിച്ചമർത്തിയെന്ന് എണ്ണിയെണ്ണിപ്പറഞ്ഞ ഇന്ന് ലോക്‌സഭയിൽ തീപ്പൊരി പ്രസംഗമാണ് നടത്തിയത്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്ന് അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മഹുവ മോയിത്ര വിജയിച്ചത്.തന്‍റെ വാദങ്ങളെ ഓരോന്നായി അക്കമിട്ട് നിരത്തി, അതിനെ ഏറ്റവും അനുയോജ്യമായ വിധത്തിൽ വിശദീകരിച്ച്, ഒഴുക്ക് വിടാതെ മഹുവ പറഞ്ഞുവെച്ചു. കയ്യുയർത്തിയും പരിഹസിച്ചും അവഗണിച്ചും അവരെ നിശബ്ദയാക്കാൻ സഭയിൽ വലിയ ശ്രമമുണ്ടായെങ്കിലും ഒരിടത്ത് പോലും തളർന്നില്ല തൃണമൂൽ കോൺഗ്രസിന്‍റെ യുവ എംപി.

അസമിലും കൊൽക്കത്തയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹുവ തന്‍റെ പതിനാറാം വയസിൽ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയി. ഈ കാലത്ത് തന്നെ രാഷ്ട്രീയത്തിൽ താൽപര്യമുണ്ടായിരുന്ന മഹുവ 2009ൽ കോൺഗ്രസിൽ ചേർന്നു. എന്നാൽ, വളരെ വേഗം തന്നെ തന്‍റെ പ്രവ‍ർത്തനമണ്ഡലം തൃണമൂൽ കോൺഗ്രസിലേക്ക് മാറ്റുകയും ചെയ്തു.
2016 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മഹുവ തന്‍റെ നാൽപ്പത്തൊന്നാം വയസിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ടെലിവിഷൻ ചർച്ചയ്ക്കിയയിൽ അവതാരകൻ അർണബ് ഗോസ്വാമിയെ മഹുവ നടുവിരൽ ഉയർത്തിക്കാണിച്ചത് വലിയ വാർത്തയായിരുന്നു. "നിങ്ങൾ സ്വയം സംസാരിക്കണം അർണബ്, അല്ലാതെ നിങ്ങളുടെ ചർച്ചയ്ക്ക് മറ്റാരെയും ക്ഷണിക്കരുത്. ഇത് ഒരു വൺമാൻ ഷോയാണ്" അർണബിനെ വിമ‍ർശിക്കുന്നതിനിടയിൽ മഹുവ തന്‍റെ നടുവിരൽ ഉയർത്തിക്കാണിക്കുകയായിരുന്നു

സിൽചാർ വിമാനത്താവളത്തിൽ പൊലീസുകാർ തടഞ്ഞതിനെത്തുടർന്ന് മഹുവ മോയ്‌ത്ര ഒരു വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ചത് വലിയ വിവാദമായിരുന്നു. മഹുവയുടെ ആക്രമണമേറ്റ
പൊലീസ് ഉദ്യോഗസ്ഥയുടെ കൈക്ക് സാരമായി പരിക്കേറ്റിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :