ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീംങ്ങളെല്ലാം ഹിന്ദുക്കളാണെന്ന് മോഹൻ ഭഗവത്; ആർഎസ്എസിന് ആരോടും ശത്രുതയില്ല

ഇന്ത്യയിൽ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് മോഹൻ ഭഗവത്

RSS chief , RSS , Hindu , Mohan Bhagwat , മോഹൻ ഭഗവത് , ആർഎസ്എസ് , ഹിന്ദുത്വം
അഗർത്തല| സജിത്ത്| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (08:17 IST)
ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭഗവത്.
എല്ലാ വിഭാഗങ്ങളിലുള്ളവരേയും ഒരുമിപ്പിക്കുകയെന്നതാണ് ഹിന്ദുത്വം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഹിന്ദുത്വവും ഹിന്ദു മതവും തമ്മിൽ വ്യത്യാസമുണ്ടെന്നും ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ മുസ്ലീംങ്ങളും ഹിന്ദുക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആർ.എസ്.എസിന് ആരോടും ഒരു തരത്തിലുള്ള ശത്രുതയുമില്ല. എല്ലാവര്‍ക്കും നല്ലത് വരണമെന്നും മാത്രമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്. ലോകമെങ്ങും ഒരു പാട് പീഡനങ്ങൾ അനുഭവിച്ച ഹിന്ദുക്കൾ പ്രാണരക്ഷാർത്ഥം അഭയം തേടിയെത്തിയ സ്ഥലമാണ് ഇന്ത്യ. സത്യത്തിൽ വിശ്വസിക്കുന്നവരാണ് ഹിന്ദുക്കളെന്നും എന്നാൽ ലോകം വിശ്വാസിക്കുന്നത് സംഘടിത ശക്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :