ഒരു ഏഴാം കൂലിയുടെ ജീവിതച്ചെലവ് സർക്കാർ ഏറ്റെടുക്കുന്നത് എന്തിന് ? പോസ്റ്റ് വൈറല്‍ !

നികുതിപ്പണം കക്കൂസിൽ ഒഴുക്കിക്കളയണോ?

hadiya case,	joy mathew,	love jihad,	religious conversion,	hindu,	muslim, supreme court,	marriage,	ഹാദിയ കേസ്,	ജോയ് മാത്യു,	ലൗ ജിഹാദ്,	മതപരിവര്‍ത്തനം, ഹിന്ദു,	മുസ്ലീം,	സുപ്രീം കോടതി,	വിവാഹം
സജിത്ത്| Last Modified ചൊവ്വ, 28 നവം‌ബര്‍ 2017 (16:14 IST)
ഹാദിയകേസില്‍ സുപ്രിംകോടതിയുടെ ഉത്തരവ് വന്നതിനുശേഷം നിരവധി പേരാണ് അതിനെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ ആ കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറഞ്ഞ് സുധ രാധിക എന്ന സാമൂഹ്യ പ്രവര്‍ത്തക എത്തിയിരിക്കുന്നു.
ഒരു ഏഴാം കൂലിയുടെ ജീവിതച്ചെലവ് കേരള - തമിഴ്‌നാട് സർക്കാരുകൾ ഏറ്റെടുക്കണമെന്നാണ് സുപ്രിം കോടതി ആവശ്യപ്പെട്ടത്.

തന്നെ കാണിച്ച് പിച്ചയെടുക്കുന്നവൻ ആ കാശുകൊണ്ട് തന്നെ നോക്കണമെന്ന് അവൾ കോടതിയോട് അപേക്ഷിച്ചു എന്നും തങ്ങളുടെ നികുതിപ്പണം ഇങ്ങനെ കക്കൂസിൽ ഒഴുക്കി കളയരുതെന്ന കാര്യം ജനങ്ങള്‍ കോടതിയോട് ഓർമ്മിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും തന്റെ ഫേസ്ബുക്കിൽ സുധ രാധിക കുറിച്ചു.

നാട്ടിൽ ചെന്നശേഷം വേണം മതം മാറാൻ. കിട്ടുന്ന ജോലികൾ കളഞ്ഞു കുളിച്ചു നടന്നതുകൊണ്ട് സ്വന്തമായ സമ്പാദ്യമില്ല. മാത്രവുമല്ല വിയർപ്പിന്റെ അസുഖമുണ്ട് . അത്തരക്കാർക്ക് ചെയ്യാവുന്ന ഒരേ ഒരു പണി മതം മാറി കുറച്ച് കുഴപ്പങ്ങൾ മാർക്കറ്റ് ചെയ്യുകയാണ്. മറ്റാരു കൈവിട്ടാലും കോടതി പിന്നെ പിടിച്ച് സർക്കാരിനെ ഏൽപ്പിക്കും. അങ്ങനെ സർക്കാർ ചെലവിൽ സിനിമയെടുത്തു കഴിയാം. ആരോടും പറയരുത് - ഐഡിയ എങ്ങനെയുണ്ട് എന്നും സുധ രാധിക മറ്റൊരു പോസ്റ്റിലൂടെ ചോദിക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :