ഗയാന|
jibin|
Last Modified വ്യാഴം, 9 ജൂണ്‍ 2016 (12:21 IST)
സമകാലിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്‌മാന്‍ എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ് അപൂര്‍വ്വ പ്രതിസന്ധി നേരിടുകയാണ്. ഐപിഎല്ലില്‍ വമ്പന്‍ പ്രകടനം കാഴ്‌ചവച്ച എബിക്ക് ഈ വര്‍ഷം ഏകദിനത്തില്‍ ബൗണ്ടറി നേടാനാകുന്നില്ല എന്നതാണ് കുഴക്കുന്നത്.
2016 ദക്ഷിണാഫ്രിക്കക്കായി രണ്ട് ഏകദിന മത്സരങ്ങള്‍ കളിച്ച ഡിവില്ലേഴ്‌സിന് ഇതുവരെ ഒരു ബൗളണ്ടറി പോലും നേടാനായിട്ടില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി 87 പന്തുകളാണ് ഡിവില്ലിയേഴ്‌സ് നേരിട്ടത്. എന്നാല്‍ ഒരു സിക്‌സോ ഫോറോ നേടാന്‍ താരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.
ത്രിരാഷ്ട്ര പരമ്പരയില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ 31 റണ്‍സാണ് ഡിവില്ലിയേഴ്‌സ് നേടിയത്. 49 പന്തില്‍ നിന്നായിരുന്നു ഈ ബൗണ്ടറികളില്ലാത്ത അദ്ദേഹത്തിന്റെ പ്രകടനം. ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ മത്സരത്തില്‍
38 പന്തില്‍ ഒരു ബൗണ്ടറി പോലും നേടാതെ 22 റണ്‍സാണ് എബി നേടിയത്.
ബോളര്‍മാരുടെ പേടിസ്വപ്‌നമായ ഡിവില്ലിയേഴ്‌സ് ബൌണ്ടറികള്‍ കണ്ടെത്താതാണ് ആരാധകരെ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നത്. 2008ല്‍ ഇതേസാഹചര്യം എബി നേരിട്ടിരുന്നുവെങ്കിലും അതിശക്തമായി അദ്ദേഹം തിരിച്ചു വന്നിരുന്നു. ഐ പി എല്ലില്‍ ബാംഗ്ലൂരിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയ അദ്ദേഹത്തിന് സ്വന്തം ടീമിനായി കളിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നാണ് അറിയുന്നത്.