ആൻട്രിക്സ് – ദേവാസ് ഇടപാട്: ജി മാധവൻനായരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു

ആൻട്രിക്സ് – ദേവാസ് ഇടപാടില്‍ കോടികളുടെ ഇടപാട് നടന്നുവെന്ന് സി ബി ഐ

 antrix devas, CBI case , ISRO , G Madhavan Nair , space , tech , police , court, arrest ജി മാധവൻ നായര്‍ , സിബിഐ ,  ഐഎസ്ആർഒ , കേസ് , പൊലീസ് , അറസ്‌റ്റ്
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (18:02 IST)
ആൻട്രിക്സ് – ദേവാസ് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ ചെയർമാൻ ജി മാധവൻ നായരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. ജിസാറ്റ്–6, ജിസാറ്റ് 6 എ ഉപഗ്രഹങ്ങളുടെ ചില പ്രത്യേക സേവനങ്ങൾ എസ് ബാൻഡ് മുഖേന പ്രയോജനപ്പെടുത്തുന്നതിനു ദേവാസിനെ വഴിവിട്ടു സഹായിച്ചതു വഴി 578 കോടിയുടെ നേട്ടം കമ്പനിക്ക് ഉണ്ടായി എന്നാണ് കേസ്.

ഐഎസ്ആർഒയുടെ സ്പേസ് മാർക്കറ്റ‌ിങ് വിഭാഗമായ ആൻട്രിക്സ് കോർപ്പറേഷനും ബെംഗളൂരു ആസ്ഥാനമായ ദേവാസ് മൾട്ടിമീഡിയയും തമ്മിൽ 2005 ജനുവരി 28ന് ഒപ്പുവച്ച കരാറാണ് കേസിനടിസ്ഥാനമായത്. ഇടപാടില്‍ കോടികളുടെ അഴിമതി കണ്ടെത്തിയെന്നും സി ബി ഐ കണ്ടെത്തലില്‍ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ ബഹിരാകാശ വകുപ്പിനെയും ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻനായരെയും കുറ്റപ്പെടുത്തി സിഐജി പാർലമെന്റിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഈ കേസിന്റെ വിശദാംശങ്ങൾ സിബിഐ സംഘം മാധവൻനായരിൽ നിന്നു തേടിയിരുന്നു. ഈ കാലയളവിൽ ഐഎസ്ആർഒ ചെയർമാനായിരുന്നു അദ്ദേഹം. കരാർ ഒപ്പിടുമ്പോൾ ആൻട്രിക്സിന്റെ ഗവേണിങ് കൗൺസിലിലും അദ്ദേഹം അംഗമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :