ഒളിംപിക്‌സ് ട്രാക്കില്‍ നിന്നും മെഡല്‍ കിട്ടില്ലെന്ന അഞ്ജു ബോബി ജോര്‍ജിന്റെ വാക്കുകള്‍ ശാപവചനം പോലെയായെന്ന് ടിപി ദാസന്‍

ഒളിംപിക്‌സ് ട്രാക്കില്‍ നിന്നും മെഡല്‍ ലഭിക്കില്ലെന്ന അഞ്ജു ബോബി ജോര്‍ജിന്റെ വാക്കുകള്‍ ശാപവചനം പോലെയായെന്ന് ടിപി ദാസന്‍

കോഴിക്കോട്| aparna shaji| Last Modified വെള്ളി, 29 ജൂലൈ 2016 (07:49 IST)
ഒളിംപിക്‌സ് ട്രാക്കില്‍ നിന്നും മെഡല്‍ കിട്ടില്ലെന്ന് അഞ്ജു ബോബി ജോര്‍ജ് മുന്‍കൂട്ടി പ്രഖ്യാപിച്ചത് ശരിയായ നടപടി അല്ലെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍. ഇത് ശപിക്കുന്നത് പോലെ ആയിപ്പോയെന്നും ദാസന്‍ പ്രതികരിച്ചു. അനു രാഘവന് റിലേ ടീമില്‍ സെലക്ഷന്‍ ലഭിക്കാത്തതിന് കാരണം കായിക രംഗത്തെ കീടങ്ങളാണെന്നും ദാസന്‍ പറഞ്ഞു.

ഒളിംപിക്സിന് പങ്കെടുക്കാൻ കൂടുത‌ൽ താരങ്ങൾ പോകുന്നുണ്ടെങ്കിലും മെഡൽ പ്രതീക്ഷിക്കാവുന്ന പ്രകടനം ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ അത്‌ലറ്റിക്‌സ് ടീം നടത്തുന്ന പ്രകടനം വിദേശരാജ്യങ്ങളില്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും അഞ്ജു പറഞ്ഞിരുന്നു. അതേസമയം ഈ പ്രസ്താവന ശരിയായില്ലെന്നും അഞ്ജുവിന് കുട്ടിത്തം മാറിയിട്ടില്ലെന്നും ഒളിമ്പ്യൻ പി ടി
ഉഷ വിമര്‍ശിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :