ജയരാജൻ പറഞ്ഞത് പോലെ ഒന്നുമറിയാത്ത കാര്യത്തെക്കുറിച്ചല്ല ഞാൻ പ്രതികരിച്ചത്, ഒരു കുത്ത് അല്ലെങ്കിൽ കോമ ഉപയോഗിച്ചില്ലെന്ന് മാത്രം: കെ സുധാകരൻ

അഞ്ജു ബോബി ജോർജിനെ ജിമ്മി ജോർജിന്റെ ഭാര്യയെന്ന് വിശേഷിപ്പിച്ച് അബന്ധം പിണഞ്ഞ കെ സുധാകരൻ വിശദീകരണവുമായി രംഗത്ത്. അഞ്ജു ബോബി ജോര്‍ജ്ജിനെ കായികമന്ത്രി ഇപി ജയരാജന്‍ അപമാനിച്ചുവെന്ന ആരോപണത്തില്‍ അഞ്ജുവിന് പിന്തുണ പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്

aparna shaji| Last Modified വെള്ളി, 10 ജൂണ്‍ 2016 (10:58 IST)
അഞ്ജു ബോബി ജോർജിനെ ജിമ്മി ജോർജിന്റെ ഭാര്യയെന്ന് വിശേഷിപ്പിച്ച് അബന്ധം പിണഞ്ഞ വിശദീകരണവുമായി രംഗത്ത്. അഞ്ജു ബോബി ജോര്‍ജ്ജിനെ കായികമന്ത്രി ഇപി ജയരാജന്‍ അപമാനിച്ചുവെന്ന ആരോപണത്തില്‍ അഞ്ജുവിന് പിന്തുണ പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു കെ സുധാകരൻ പരാമർശം നടത്തിയത്.

”അഞ്ജുവിനെ ആര്‍ക്കാണ് അറിയാത്തത്, അഞ്ജു മാത്രമല്ല അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്ജ്, ജിമ്മി ജോര്‍ജ്ജിന്റെ കുടുംബം തുടങ്ങിയവരെല്ലാം കായികരംഗത്തിന് ജീവിതമര്‍പ്പിച്ചവരാണ് എന്ന പ്രസ്താവനയാണ് കെ സുധാകരന്‍ നടത്തിയത്. സുധാകരന്റെ പ്രസ്താവന സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് ഇപ്പോള്‍ വിശദീകരണവുമായി സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്.

വീഡിയോ:


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :