ആള്‍ദൈവം ശൂന്യതയില്‍ നിന്നും സൃഷ്‌ടിച്ച മാല സ്വീകരിച്ചു; മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ വിവാദത്തില്‍

മുംബൈ| rahul balan| Last Modified ചൊവ്വ, 9 ഫെബ്രുവരി 2016 (16:19 IST)
ദൈവതുല്യനായി ആരാധിക്കുന്ന സന്യാസി ശൂന്യതയില്‍ നിന്ന് സ്വാമി മാലയെടുത്തു നീട്ടിയപ്പോള്‍ വാങ്ങാന്‍ മറിച്ചൊന്ന് ചിന്തിക്കേണ്ടി വന്നില്ല മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യഅമൃത ഫഡ്നാവിസ്ന്. എന്നാല്‍ സംഗതി
ഇത്ര വലിയ പുലിവാലാകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല.

കഴിഞ്ഞദിവസം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കവെയാണ് ആള്‍ദൈവമായി ആരാധിക്കപ്പെടുന്ന ഗുരുവനാനന്ദ് സ്വാമി വലതു കൈയില്‍ പെട്ടെന്നെടുത്ത നെക്ലേസ് അമൃത ഫഡ്നാവിസിന് സമ്മാനിച്ചത്. മാല സ്വീകരിച്ച് സ്വാമിയുടെ
കാല്‍ തൊട്ട് വണങ്ങിയ ശേഷം അമൃത
ഇരിപ്പിടത്തിലേക്ക് മടങ്ങുകയും ചെയ്തു.

എന്നാല്‍, ഒരു പ്രാദേശിക ചാനലിലൂടെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. മുഖ്യമന്ത്രിയുടെ ഭാര്യ തന്നെ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നത് അടക്കമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വെട്ടിലായിരിക്കുന്നത് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാണ്.

സംഭവത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര അന്ധവിശ്വാസ നിവാരണ സമിതിയുടെ അധ്യക്ഷന്‍ അവിനാഷ് പാട്ടീല്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ താന്‍ ഇത്തരം അന്ധവിശ്വാസങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും പ്രായത്തിനു മൂത്ത ആളെന്ന നിലയില്‍ സ്വാമിയെ ബഹുമാനിക്കുക മാത്രമാണ് ചെയ്തതെന്നും അമൃത ഫഡ്നാവിസ് പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :