Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (16:02 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്ര പിതാവാക്കി വിശേഷിപ്പിച്ച് പിറന്നാൾ ആശംസ അറിയിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ
അമൃത ഫഡ്‌നാവിസിനെതിരെ ട്വിറ്ററിൽ വൻ പ്രതിഷേധം. ട്വീറ്റില്‍ ഒരു വീഡിയോയും ആശംസയ്‌ക്കൊപ്പം അവര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് പ്രതിഷേധത്തിനു കാരണം.
മഹാത്മാ ഗാന്ധിയെ പിന്തള്ളി മോദിയെ രാഷ്ട്രപിതാവാക്കാനുള്ള ആത്യന്തിക ലക്ഷ്യമാണ് ട്വീറ്റിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഖാദിയുടെ കലണ്ടറില്‍ നിന്ന് ഗാന്ധിജിയെ പുറന്തള്ളി മോദിയുടെ ചിത്രം ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ഭാര്യയുടെ പരാമര്‍ശത്തിലൂടെ അവരുടെ ലക്ഷ്യം പുറത്തുവന്നിരിക്കുകയാണെന്നും ആരോപണം ഉയരുന്നു.