Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (11:25 IST)
നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിശ്ചയിച്ച സമയത്തിനു മുന്‍പേ നിറയ്ക്കുകയായിരുന്നെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാലാ ബച്ചന്‍. അണക്കെട്ടില്‍ വെള്ളം കൂടിയതിനാല്‍ മധ്യപ്രദേശിലെ അഞ്ച് ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ ആദ്യമായാണ് അണക്കെട്ട് നിറഞ്ഞത്. ഇതിന്റെ ഭാഗമായുള്ള നമാമി നര്‍മ്മദാ ആഘോഷത്തില്‍ പങ്കെടുത്താണ് മോദി ഇന്നലെ ജന്മദിനോഘോഷം ആഷോഷിച്ചത്. ജലനിരപ്പ് ആദ്യമായി പരമാവധി ഉയരമായ 138.68 മീറ്ററിലെത്തിയതുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ ആഘോഷം സംഘടിപ്പിച്ചത്.
നര്‍മദാ നിയന്ത്രണ അതോറിറ്റി നിശ്ചയിക്കുന്നതനുസരിച്ച് ഒക്ടോബര്‍ പകുതിയോടെയാണ് അണക്കെട്ട് മുഴുവനായി നിറയേണ്ടത്. എന്നാല്‍ പ്രധാനമന്ത്രിക്ക് ജന്മദിനമാഘോഷിക്കാനായി ഒരു മാസം മുന്‍പ് അണക്കെട്ട് നിറയ്ക്കുകയായിരുന്നു.