ന്യൂഡല്‍ഹി|
Last Modified വ്യാഴം, 3 ജൂലൈ 2014 (08:47 IST)
മോഡിയുടെ വിശ്വസ്‌തനും ബിജെപി ജനറല്‍ സെക്രട്ടറിയുമായ അമിത് ഷായ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ 'സെഡ്' കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നു. നേരത്തേ ഗുജറാത്ത് പൊലീസിനായിരുന്നു അമിത് ഷായുടെ സുരക്ഷാ ചുമതല. വിവിഐപി സുരക്ഷ പുന:പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
നേരത്തേ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്‌ക്ക് വിമാനത്താവളങ്ങളിലുള്ള പ്രത്യേക പരിഗണന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ലോക്‌സഭ തെരഞ്ഞടുപ്പില്‍ ഉത്തര്‍പ്രദേശിലെ പ്രചരണത്തിന്റെ ചുമതല ഷായ്‌ക്കായിരുന്നു. മോഡിയുടെ വന്‍ വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രം അമിത് ഷാ ആയിരുന്നു.
തെരഞ്ഞെടുപ്പിനു മുമ്പ് ഉത്തര്‍പ്രദേശില്‍ വര്‍ഗീയ ധ്രുവീകരണത്തിന് കാരണമായ മുസഫര്‍നഗര്‍ കലാപത്തിന്റെ സൂത്രധാരനും അമിത്‌ഷാ ആയിരുന്നെന്ന ആരോപണവുമുണ്ട്.