‘ഓഖി’ മഹാരാഷ്ട്രയിലേക്ക് അടുക്കുന്നുവെന്ന റിപ്പോര്‍ട്ട് : തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി അമിത് ഷാ

‘ഓഖി’ ചുഴലിക്കാറ്റ്: തെരഞ്ഞെടുപ്പ് റാലി ഒഴിവാക്കി അമിത് ഷാ

അഹമ്മദാബാദ്| AISWARYA| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2017 (13:36 IST)
തെക്കന്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ‘ഓഖി’ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തേക്കടുത്തുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് ഗുജറാത്തില്‍ നടനത്താനിരുന്ന തെരഞ്ഞെടുപ്പു റാലികള്‍ റദ്ദാക്കി. ഇന്ന് രാവിലെയായിരുന്നു അമിത് ഷാ ഗുജറാത്തില്‍ എത്തേണ്ടിയിരുന്നത്.

എന്നാല്‍ ഓഖി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കുകയായിരുന്നു. രജുള, മഹുവ, ഷിഹോര്‍ എന്നിവിടങ്ങളില്‍ നടത്താനിരുന്ന റാലിയാണ് റദ്ദാക്കിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുംബൈയിലും സമീപ പ്രദേശങ്ങളിലും ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിനുള്ള തയ്യാറെടുപ്പുകളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :