അഹമ്മദാബാദ്|
Last Modified ബുധന്‍, 7 മെയ് 2014 (15:19 IST)
ഇസ്രത്ത് ജഹാന്‍- പ്രാണേഷ് പിള്ള് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്ക്ക് സിബിഐയുടെ ക്ലീന്‍ചിറ്റ്. അമിത് ഷായ്‌ക്കെതിരെ തെളിവുകളില്ലെന്ന് സബിഐ കോടതിയില്‍ വ്യക്തമാക്കി.
അമിത് ഷായെ കേസില്‍ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രാണേഷ് പിള്ളയുടെ അച്ഛന്‍ ഗോപിനാഥന്‍ പിള്ള കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
കേസില്‍ അമിത് ഷായുടെ പങ്കിനെക്കുറിച്ച് വിശദമായി അന്വേഷിച്ചെങ്കിലും ഇതു സംബന്ധിച്ച തെളിവൊന്നും ലഭിച്ചില്ലെന്ന് സിബിഐ കോടതിയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
2004ല്‍ അമിത് ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ഇസ്രത്ത് ജഹാനും മലാളിയായ പ്രാണേഷ് പിള്ളയും അടക്കം നാലു പേര്‍ അഹമ്മദാബാദ് ക്രൈംബ്രാഞ്ചുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്.
മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൊലപ്പെടുത്താന്‍ വന്നവരെന്ന് ആരോപിച്ചായിരുന്നു ഏറ്റുമുട്ടല്‍. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.