അഹമ്മദാബാദ്|
VISHNU.NL|
Last Modified തിങ്കള്‍, 28 ഏപ്രില്‍ 2014 (09:28 IST)
ലോക്സ്ഭാ തെരഞ്ഞടുപ്പിനു മുന്നോടിയായി ഗുജറാത്തില്‍ കൊടും കുറ്റവാളികളുള്‍പ്പെടെ ഒന്നരലക്ഷത്തിലധികമാളുകളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു.
1,86,460 പേരേയാണ് ഇത്തരത്തില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പ്രാദേശിക പോലീസിന്റെ സഹായത്തോടെ തെരഞ്ഞെടുപ്പു കമ്മീഷനാണ് കരുതല്‍ അറസ്റ്റ് നടത്തിയത്.
ഇവരില്‍ 19,164 പേര്‍ അഹമ്മദാബാദില്‍ നിന്നുള്ളവരാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. വിവിധ കേസുകളില്‍ പെട്ട ഇവര്‍ സ്ഥിരം കുറ്റവാളികളാണ്. സ്വതന്ത്രവും സത്യസന്ധവുമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ സിആര്‍പിസി പ്രകാരം കരുതല്‍ അറസ്റ്റ് നടത്താറുണ്ട്.
എന്നാല്‍ ഗുജറാത്തില്‍ നടത്തിയ അറസ്റ്റ് സമീപ കാലത്തൊന്നും നടക്കാത്തതാണ്. ഇതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 11,53,780 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പോലീസ് പിടിച്ചെടുത്തു
ജില്ലാ ഭരണാധികാരികളുടെ ഉത്തരവു പ്രകാരം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ 48,736-ഓളം ലൈസന്‍സുള്ള ആയുധങ്ങളാണ് ജനങ്ങള്‍ പോലീസ് സ്റ്റേഷനുകളില്‍ സറണ്ടര്‍ ചെയ്തിരിക്കുന്നത്.
ഗുജറാത്തില്‍ ബുധനാഴ്ചയാണ്
വോട്ടെടുപ്പ് നടക്കുന്നത്.