ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ട മണ്ഡലങ്ങൾ ദത്തെടുക്കാൻ രാജ്യസഭാംഗങ്ങളോടു ബിജെപി

പാർട്ടി തോറ്റ ലോക്സഭാ മണ്ഡലങ്ങൾ ദത്തെടുക്കാൻ രാജ്യസഭാംഗങ്ങളോടു ബിജെപി

ന്യൂഡൽഹി| സജിത്ത്| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (10:41 IST)
2014ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ട മണ്ഡലങ്ങൾ ദത്തെടുക്കാൻ പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ നിർദേശം. രാജ്യസഭയിലെ ബിജെപി എംപിമാർക്കാണ് അമിത് ഷാ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ ആ സീറ്റ് വീണ്ടെടുക്കാൻ കഴിയുന്ന നിലയിൽ മണ്ഡലങ്ങളെ പരിപാലിക്കാനാനും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി രാജ്യസഭാംഗങ്ങളുടെ ഏകദിനശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അമിത് ഷാ ഇത്തരത്തില്‍ പ്രതികരിച്ചത്. ബിജെപിയുടെ 52 രാജ്യസഭാംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. ഈ മണ്ഡലങ്ങളിൽ 2019ലെ തിരഞ്ഞെടുപ്പിൽ ജയിക്കുന്ന സാഹചര്യം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ലക്ഷ്യം.

പ്രാദേശിക വികസന ഫണ്ടെന്ന പേരിൽ എംപിമാർക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന തുക ഈ മണ്ഡലങ്ങളിൽ ചെലവഴിക്കാനും ലോക്സഭാംഗങ്ങളെപ്പോലെ പ്രവർത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ അടിസ്ഥാനവും സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുന്നതിനായി രാജ്യസഭാംഗങ്ങളും പ്രവർത്തിക്കണമെന്നു ഷാ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :