മന്‍മോഹന്‍ സിംഗിന്റെ കാലത്ത് നടന്നത് വന്‍ അഴിമതിയെന്ന് അമിത് ഷാ

പാറ്റ്ന| Last Modified ബുധന്‍, 27 മെയ് 2015 (14:56 IST)
അഴിമതി തടയുന്നതില്‍ മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ വലിയ പരാജയമായിരുന്നുവെന്ന് ബിജെപി ദേശീയ അമിത് ഷാ. മന്‍മോഹന്‍ സിംഗ് അഴിമതി നടത്തിയോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കാലത്ത് 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മന്‍മോഹന്‍ സിംഗിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല അമിത് ഷാ പറഞ്ഞു.

നേരത്തെ ഡല്‍ഹിയില്‍ എന്‍ എസ് യു ഐയുടെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെ
സ്വന്തം ആവശ്യത്തിനായി ഔദ്യോഗികപദവി ഉപയോഗിച്ചിട്ടില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് പറഞ്ഞിരുന്നു. ഇതുകൂടാതെ മോഡി സര്‍ക്കാരിനെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. മോഡി സര്‍ക്കാരിനു കീഴില്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ ഭീഷണി നേരിടുകയാണ്. തങ്ങള്‍ കൊണ്ടുവന്ന പല മികച്ച പദ്ധതികളും പേരുമാറ്റി ഇന്ന് ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്നും മന്‍ മോഹന്‍ സിംഗ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :